തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതിഭവൻ കുട്ടികളിലെ സർഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനൽ നാളെ തുടങ്ങും. 26 വരെ നടക്കുന്ന ഈ അവധിക്കാല കാലക്കൂട്ടായ്മയിൽ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും.
വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും ഗ്രാൻഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ. 22 ന് രാവിലെ 11ന് മജീക്ഷ്യൻ ഗോപിനാഥ് മുതുകാട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വാക്കിന്റെ പൂമരം വിഭാഗത്തിൽ ജി.എസ് പ്രദീപ് നയിക്കും. ക്യാമ്പ് കോർഡിനേറ്റർ ബ്രഹ്മനായകം മഹാദേവൻ, സ്പോർട്സ് കൗൺസിൽ പ്രസഡിന്റ് ഷറഫ് അലി, കാർട്ടൂണിസ്റ്റ് ഹരി ചാരുത, നാടൻപാട്ട് കലാകാരൻ സുരേഷ് സോമ എന്നിവർ ക്ലാസ് നയിക്കും. 23 ന് ഡോ. അച്യുത് ശങ്കർ എസ്. നായർ, ബി. നീലകണ്ഠൻ നായർ, ജി. ഹരികൃഷ്ണൻ, കെ.വി. മനോജ് കുമാർ എന്നിവർ പങ്കെടുക്കും. 24ന് ഡോ. രാജാവാര്യർ, നർത്തകി ഡോ.സിത്താര ബാലകൃഷ്ണൻ, കവി സുമേഷ് കൃഷ്ണൻ, ഗായകൻ പദ്മകുമാർ എന്നിവർ കുട്ടികളോടൊപ്പം ചേരും. 25 ന് ക്യാമ്പ് അംഗങ്ങൾ നിർമിക്കുന്ന ഷോർട്ട് റോഡ് മൂവി ചിത്രീരകരണത്തിന്റെ ഭാഗമായുള്ള യാത്ര. 26 ന് ഡോ. എസ് .ഗീത ക്ലാസെടുക്കും. വൈകിട്ട് നാലിന് വിവിധ കലാപരിപാടികളോടെ ക്യാമ്പ് സമാപിക്കും.
ക്യാമ്പിന്റെ ഭാഗമായി വൈകുന്നേരങ്ങളിൽ കലാപരിപാടികൾ ഉണ്ടായിരിക്കും. 7-ാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. 1000 രൂപ രജിസ്ട്രേഷൻ ഫീസ്. പരമാവധി 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും.വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷ ഫാറം ലഭി ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2311842, 9744012971. ഇമെയിൽ-directormpcc@gmail.com