തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളഞ്ഞുള്ള യുഡിഎഫ് പ്രതിഷേധത്തിനിടെ സംഘര്‍ഷം. പ്രസ് ക്ലബ് ഗേറ്റിന് മുമ്പിലാണ് സമരക്കാരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായത്. പ്രവര്‍ത്തകര്‍ ഇവിടെയെത്തി അകത്തേക്ക് കയറുന്ന ജീവനക്കാരെ തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു. പ്രതിഷേധക്കാരെ തള്ളിമാറ്റിക്കൊണ്ട് ജീവനക്കാരെ അകത്തേക്ക് കയറ്റാന്‍ പോലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി.
സെക്രട്ടേറിയറ്റിലേക്ക് എത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ അബ്ദുൽ നാസറിനെയും സമരക്കാർ തടഞ്ഞു.
സമരം പൊളിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും പോലീസ് അന്യായമായി കൈയേറ്റം ചെയ്യുകയാണെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ സെക്രട്ടേറിയറ്റിലെ പ്രധാന ഗേറ്റുകളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രതിഷേധിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിയ്ക്കും നികുതി കൊള്ളയ്ക്കുമെതിരെയാണ് പ്രതിഷേധം നടത്തുന്നത്.