കൊച്ചി: എലത്തൂര്‍ തീവയ്പ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് തൂങ്ങിമരിച്ച നിലയില്‍. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്ക് ആണ് മരിച്ചത്. മുഹമ്മദ് ഷാഫിക്കിന്റെ മകന് മുഹമ്മദ് മോനിസിനെ എന്‍ഐഎ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും എന്‍ഐഎ ഓഫീസില്‍ എത്താനിരിക്കെയാണ് മരണം. കൊച്ചിയിലെ ഹോട്ടല്‍ മുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.