ഡൽഹി: ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനത്തിന് ബംഗാളിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമുദായിക പ്രശ്നങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്നും ബംഗാൾ സർക്കാർ കോടതിയിൽ വാദിച്ചു.
സിനിമയിൽ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇതിനാലാണ് വിലക്കിയതെന്നും കാണിച്ച് ബംഗാൾ സർക്കാർ കോടതിയിൽ സത്യവാങ് മൂലം നൽകിയിട്ടുണ്ട്. ഇതും സുപ്രീം കോടതി പരിഗണിക്കും.
നേരത്തെ, തമിഴ് നാട്ടിൽ കേരള സ്റ്റോറി നിരോധിച്ചിട്ടില്ലെന്നും മോശം നിലവാരം മൂലം തിയറ്റർ ഉടമകൾ നിർത്തിവച്ചതാണെന്നും തമിഴ്നാട് വ്യക്തമാക്കി. കേരള സ്റ്റോറി നിരോധിക്കാൻ തയാറാകാത്ത കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലും സുപ്രീംകോടതിയിലുണ്ട്.
















