കൊച്ചി: മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം രണ്ട് ഓവറോള്‍ പോയിന്റുകള്‍ നേടി. ടീമിലെ കാവിന് റേസ് ഒന്നില്‍ 14-ാം സ്ഥാനത്തായാണ് ഫിനിഷ് െചയ്തത്. മോഹ്സിന്‍ 17-ാം സ്ഥാനത്തും.
റേസ് രണ്ടില്‍ അവസാന ലാപ്പില്‍ ക്രാഷ് ഉണ്ടാകുന്നതു വരെ സുസ്ഥിരതയുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. മെഷിന്റെ മെക്കാനിക്കല്‍ പ്രശ്നങ്ങള്‍ മൂലം കാവിന് നേരത്തെ പിന്മാറേണ്ടി വന്നിരുന്നു. മലപ്പുറത്തു നിന്നുള്ള മോഹ്സിന്‍ പറമ്പന്‍ യോഗ്യതാ റൗണ്ടിലേതിനേക്കാള് മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുന്നതും കാണാനായി.
ഉയര്‍ന്ന അന്തരീക്ഷ താപനില കാര്യങ്ങള്‍ കൂടുതല്‍ നിര്ണായകമാക്കിയിരിക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യയുടെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ബിസിനസ് ഓപ്പറേറ്റിങ് ഓഫിസര്‍ പി രാജഗോപി പറഞ്ഞു. വരുന്ന റൗണ്ടുകളില്‍ തങ്ങളുടെ റൈഡര്‍മാര്‍ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ടീമിന് പോയിന്റുകള്‍ നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.