മഹാകവികുമാരനാശാന്റെ 150-ാം ജന്മ വാർഷികാചരണത്തോടനുബന്ധിച്ച് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാംസ്ക്കാരികപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ കാവ്യാലാപനമത്സരവും, ലേഖനമത്സരവും സംഘടിപ്പിക്കുന്നു. കുമാരനാശാന്റെ കൃതികളായ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങളെ ആസ്പദമാക്കിയുളള കാവ്യാലാപനമത്സരം യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളജ് വിദ്യാര്‍ത്ഥികൾ, പൊതുജനവിഭാഗം എന്നിങ്ങനെ പ്രത്യേക മത്സരമായിരിക്കും. ലേഖനമത്സരം ഹൈസ്കൂൾ, ഹയർസെക്കൻററി, കോളജ് വിഭാഗങ്ങൾക്കാണ്. മത്സരവിജയികള്‍ക്ക് തിരുവനന്തപുരത്ത് ജൂൺ മാസം നടക്കുന്ന പ്രമുഖർ പങ്കെടുക്കുന്ന വാർഷികാചരണത്തോടനുബന്ധിച്ച് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നൽകും. കവിതാലാപനമത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ സെക്രട്ടറി, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തിലോ, 9744590997 എന്ന മൊബൈൽ നമ്പരിലോ
2023 ജൂൺ 10 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജൂൺ അവസാനവാരങ്ങളിൽ മത്സരം നടക്കും.