ആലപ്പുഴ: വീട്ടിൽ ‘മിനിബാർ’ നടത്തിയിരുന്ന സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം സ്വദേശി രമണി എന്ന 39-കാരിയാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന സൂക്ഷിച്ചിരുന്ന രണ്ടര ലീറ്റർ മദ്യവും എക്സൈസ് റേഞ്ച് സംഘം പിടിച്ചെടുത്തു.
വള്ളികുന്നം കാമ്പിശ്ശേരി പള്ളിക്കുറ്റിഭാഗത്താണ്, വീട്ടിൽ മിനിബാർ പ്രവർത്തിച്ചിരുന്നത്. ഇവിടെ ബാറിലെ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നതെന്നും എക്സൈസ് പറഞ്ഞു. മുൻപും അബ്കാരി കേസിൽ ഉൾപ്പെട്ടയാളാണ് പ്രതി. ഇവരെ കോടതി റിമാൻഡ് ചെയ്തു