ജയ്പുർ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റം ബിജെപിയുടെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരായ ജനവിധിയാണെന്ന് സച്ചിൻ പൈലറ്റ്. കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ബിജെപിയുടെ ’40 ശതമാനം കമ്മീഷൻ’ നയത്തിനെതിരായ ജനത്തിന്റെ മറുപടിയാണ് ഇതെന്നും പൈലറ്റ് പറഞ്ഞു.
അഴിമതിക്കെതിരെ ശബ്ദമുയർത്താനായി സംസ്ഥാനത്തുടനീളം നടത്തുന്ന ജൻ സംഘർഷ് യാത്രയുടെ ഡുഡു മേഖലയിലെ പര്യടനത്തിനിടെയാണ് സച്ചിൻ പൈല ഇക്കാര്യങ്ങൾ പറഞ്ഞത്.