ബംഗളൂരു: കോൺഗ്രസ്സ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ലീഡ് നില 12,000 കടന്നു. കനകപുരിയിൽ നിന്നാണ് ഡി.കെ. ശിവകുമാർ മത്സരിക്കുന്നത്. അതേസമയം ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും ഹുബ്ബള്ളി–ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും പിന്നിലാണ്. ഇതിനിടെ മാറിയും മറിഞ്ഞും നിൽക്കുന്നുണ്ടെങ്കിലും വ്യക്തമായ ലീഡ് നില ഉയർത്താൻ കോൺഗ്രസിന് സാധിക്കുന്നുണ്ട്. നിലവിൽ 115 സീറ്റുകളിലാണ് കോൺഗ്രസ്സ് ലീഡ് ചെയ്യുന്നത്.