ബംഗളൂരു: ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി മകന് യതീന്ദ്ര സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും കര്‍ണാടകയുടെ താത്പര്യത്തിന് പിതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നും മകന് പറഞ്ഞു.
ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുകയെന്നതാണ് ലക്ഷ്യം. വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ഒരു മകനെന്ന നിലയില്‍, തീര്‍ച്ചയായും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നു. മുഖ്യന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ തവണ അദ്ദേഹത്തിന്റെത് മികച്ച ഭരണമായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാല്‍ ബിജെപിയുടെ അഴിമതിയ്ക്കും ദുര്‍ഭരണത്തിനും അറുതിയാകുമെന്നും യതീന്ദ്ര പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ലീഡ നിലയില്‍ കേവലഭൂരിപക്ഷം കടന്നു. കോണ്‍ഗ്രസ് 119 സ്ഥലത്ത് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 80 ഇടത്ത് ലീഡ് ചെയ്യുന്നു. ജെഡിഎസ് 22 ഇടത്തും ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ അഞ്ച് മേഖലകളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. നഗരമേഖലകളില്‍ ഇതിനകം വ്യക്തമായ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ ഡല്‍ഹി എഐസിസി ആസ്ഥാനത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. രാഹുല്‍ അജയ്യനെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രചാരണം കര്‍ണാടകയില്‍ ഫലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിജയം ഉറപ്പിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോട് ഉടന്‍ ബംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്കി. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും മുന്നിലാണ്. ചിത്താപ്പുരിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയും മുന്നിലാണ്
യില്‍
224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.