പാലക്കാട്: ഭര്‍ത്താവിന് ചികിത്സ തേടിയെത്തിയ എംഎല്‍എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി. കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിക്കെതിരേയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാർ പരാതി നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച പനിക്ക് ചികിത്സ തേടി എംഎല്‍എ ഭര്‍ത്താവുമായി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൈകൊണ്ട് തൊട്ടുനോക്കി മരുന്ന് കുറിച്ചു. എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് പിന്നാലെ എംഎല്‍എ ദേഷ്യപ്പെടുകയായിരുന്നു. “നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന്’ എംഎല്‍എ ആക്ഷേപിച്ചെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചെന്നും പരാതിയിൽ പറയുന്നു.
എന്നാല്‍ താന്‍ അത്തരത്തില്‍ മോശമായി പെരുമാറിയിട്ടില്ലെന്നും ചികിത്സ വൈകിയതിനെ ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്നും ശാന്തകുമാരി വിഷയത്തില്‍ പ്രതികരിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ എംഎല്‍എയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.