കണ്ണൂർ: കൂത്തുപറന്പ് മെരുവന്പായിൽ വാഹനപകടത്തിൽ രണ്ട് പേർ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു അപകടം സംഭവിച്ചത്. ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷൻ (60), ചെറുമകൻ ഷാരോൺ(എട്ട്) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ബന്ധുവിനെ കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ അഭിഷേക് (25), ശിൽപ (30), ആരാധ്യ (11), സ്വയംപ്രഭ (55), ഷിനു (36), ധനുഷ (28), സിദ്ധാർഥ് (എട്ട്), സാരംഗ് (എട്ട്) എന്നിവർക്കാണ് പരുക്ക്. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ വാഹനത്തിനുള്ളില്‍ നിന്നും പുറത്തെടുത്തത്.