തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോഖ’ ചുഴലിക്കാറ്റ് കാരണം അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ‘മോഖ’ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ഞായറാഴ്ച അതിന്റെ ശക്തി കുറയും.
മെയ് 12 മുതൽ 14 വരെ മത്സ്യത്തൊഴിലാളികൾ വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ പോകരുതെന്ന് നിർദേശമുണ്ട്. ബോട്ടുകൾ, കപ്പലുകൾ, ട്രോളറുകൾ എന്നിവയ്ക്കും നിർദ്ദേശങ്ങൾ ബാധകമാണ്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് ബീച്ചുകളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല.