ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹമോചിതയാവുന്നു. ബുധനാഴ്ചയാണ് സന്ന മരിൻ ഇക്കാര്യം അറിയിച്ചത്. താനും ഭർത്താവും ചേർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും 19 വർഷം നീണ്ട ദാമ്പത്യത്തിൽ സന്തോഷമുണ്ടെന്നും അവർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
മാർക്കസ് റൈക്കോനൻ ആണ് സന്ന മരിൻ്റെ ജീവിത പങ്കാളി. ദമ്പതിമാർക്ക് അഞ്ച് വയസുള്ള ഒരു മകളുണ്ട്.“ഞങ്ങൾ ഒരുമിച്ച് വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടുണ്ട്. 19 വർഷം നീണ്ട ദാമ്പത്യത്തിൽ സന്തോഷമുണ്ട്. ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി തുടരും. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഇനിയും ഒരുമിച്ച് സമയം ചെലവഴിക്കും.”- സന്ന മരിൻ കുറിച്ചു.