തിരുവനന്തപുരം∙ ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ നിയമം വേണമെന്നും അതിന് കൊട്ടരക്കരയിൽ കൊല്ലപ്പെട്ട ഡോ.വന്ദനയുടെ പേരിടണമെന്നുമുള്ള ആവശ്യവുമായി ഐഎംഎ സംസ്ഥാന അധ്യക്ഷൻ ഡോ.സുൽഫി നൂഹു. സമൂഹമാധ്യമത്തിലൂടെ ഡോ.സുൽഫി ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ നിയമങ്ങൾക്ക് വ്യക്തികളുടെ പേരിടുന്ന ചരിത്രമില്ലമെന്ന വാദം അവിടെ നിൽക്കട്ടെ. മറ്റു ചില സംസ്ഥാനങ്ങളിൽ വ്യക്തികളുടെ പേര് നിയമത്തിന് നൽകിയിട്ടുണ്ട്.
ചിലർ മരിക്കുമ്പോൾ, അല്ല കൊല്ലപ്പെടുമ്പോൾ ചരിത്രം വഴിമാറും. വഴിമാറണം. ആ നിയമം കേരളം എന്നും ഓർത്തിരിക്കണം, ഞങ്ങളുടെ പ്രിയപ്പെട്ട വന്ദനയുടെ പേരിലെന്നും ഡോ. സുൽഫി നൂഹു പറഞ്ഞു.
ഡോ. സുൽഫി നൂഹുവിന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റിന്റെ പൂർണ്ണരൂപം
ഡോ വന്ദനയുടെ പേരിടണം
ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന പുതിയ നിയമത്തിന്
ഞങ്ങളുടെ വന്ദനയുടെ പേരിടണം!
അതെ ഇന്നലെ അതിക്രൂരമായി കൊല്ലപ്പെട്ട ഡോ.വന്ദനയുടെ!
കേരളത്തിൽ നിയമങ്ങൾക്ക് വ്യക്തികളുടെ പേരിടുന്ന
ചരിത്രമില്ല
എന്ന് പറയുന്ന ഡിഫൻസ് അവിടെ നിൽക്കട്ടെ.
കേരളത്തിലുണ്ടോയെന്ന് എനിക്കറിയില്ല .
പക്ഷേ മറ്റു ചില സംസ്ഥാനങ്ങളിൽ ചില നിയമങ്ങളുടെ പേരിൽ വ്യക്തികളുടെ നാമധേയം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.
തെറ്റാണെങ്കിൽ തിരുത്തണം.
അല്ലെങ്കിൽ തന്നെ ചിലർ വരുമ്പോൾ
അല്ല ക്ഷമിക്കണം
ചിലർ മരിക്കുമ്പോൾ,
അല്ല
കൊല്ലപ്പെടുമ്പോൾ
ചരിത്രം
വഴിമാറും
വഴിമാറണം.
ആ നിയമം കേരളം എന്നും ഓർത്തിരിക്കണം .
ഞങ്ങളുടെ പ്രിയപ്പെട്ട വന്ദനയെയും പേരിൽ .
ഡോ സുൽഫി നൂഹു