തിരുവനന്തപുരം: ഡോ.വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍. ഇവിടെ എത്തിച്ച ശേഷവും സന്ദീപ് ബഹളം തുടര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനാല്‍ ഇയാളുടെ മാനസികാവസ്ഥ ശരിയല്ലെന്നാണ് വിവരം. ഇത് ശരിയാകാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് നിഗമനം. ബുധനാഴ്ച രാത്രി പത്തോടെയാണ് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ഇവിടെ എത്തിച്ചത്. സിസിടിവി നിരീക്ഷണമുള്ള സെല്ലിലാണ് ഇയാള്‍ ഇപ്പോഴുള്ളത്. പ്രതിയെ മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.