ഡോ. അനുപമ ആര്
മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും ജനസാമാന്യത്തിന് വ്യക്തമായ ധാരണയുണ്ടാവുന്നത് നല്ലതാണ്.
വിവാഹാനന്തരം ഒരു വര്‍ഷം ഒരു ഗര്‍ഭനിരോധന മാര്‍ഗവും ഉപയോഗിക്കാതെ ഒന്നിച്ച് ജീവിച്ചിട്ടും ഗര്‍ഭിണിയാവാത്ത ദമ്പതികളെയാണ് വന്ധ്യര് എന്ന് വിശേഷിപ്പിക്കുന്നത്. സ്ത്രീക്ക് 35ന് താഴെ പ്രായമാണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷവും 35ല്‍ കൂടുതല്‍ ആണെങ്കില്‍ ആറ് മാസത്തിന് ശേഷവും പരിശോധനകള്‍ തുടങ്ങണം.
വന്ധ്യതാചികത്സയില്‍ ആദ്യമായി വേണ്ടത് ദമ്പതികളോട് വിശദമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുക എന്നതാണ്. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ അവരുടെ ആര്‍ത്തവത്തെക്കുറിച്ചും, ആര്‍ത്തവ ക്രമക്കേടുകളെക്കുറിച്ചും ചോദിച്ച് മനസിലാക്കണം. സാധാരണ ഒരു സ്ത്രീക്ക് 26-32 ദിവസത്തിനുള്ളിലാണ് ആര്‍ത്തവം വരേണ്ടത്. ഇതില്‍ കൂടുതലോ, കുറവോ ആണോ എന്ന് ചോദിച്ചറിയണം. ആര്‍ത്തവസമയത്ത് കഠിനമായ വയറുവേദന, രക്തപ്പോക്ക് കൂടുതല്‍, കുറവ് ഇവയെകുറിച്ച് വിശദമായി മനസ്സിലാക്കണം. ഇതരരോഗങ്ങള്‍ക്കായി എന്തെങ്കിലും മരുന്നുകള്‍ ഇവര്‍ സ്ഥിരമായി കഴിക്കുന്നുണ്ടോ? ഉദരശസ്ത്രക്രിയക്കോ, പ്രത്യേകിച്ച് അണ്ഡാശയ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടോ എന്നൊക്കെ അറിഞ്ഞിരിക്കണം. ആര്‍ത്തവാനന്തരം 10 മുതല്‍ 15 ദിവസം വരെയാണ് ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം അഥവാ ഫെര്‍ട്ടൈല്‍ പിരീഡ് (ളലൃശേഹല ുലൃശീറ). ഇതേക്കുറിച്ച് ദമ്പതികള്‍ക്ക് ഗ്രാഹ്യമുണ്ടായിരിക്കണം. ആധുനിക ജീവിതരീതികളുടെയും, ആഹാരരീതികളുടെയും അനന്തരഫലമായ അമിതവണ്ണവും, പൊണ്ണത്തടിയും സ്ത്രീകളില്‍ കൂടുതലാണ്. വന്ധ്യതയിലേക്ക് നയിക്കുന്ന മറ്റൊരു സുപ്രധാന ആരോഗ്യപ്രശ്നമാണിത്.
പുരുഷന്റെ പ്രശനങ്ങള്‍ക്കും വന്ധ്യതയില്‍ തുല്യപ്രാധാന്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം പുരുഷന്മാര് വര്‍ജിക്കണം. ലൈംഗിക പ്രശ്നങ്ങളായ ഉത്തേജനക്കുറവ്, സ്ഖലനമില്ലായ്മ, ശ്രീഘ്രസ്ഖലനം ഇവയുണ്ടോ എന്നറിയണം. പ്രാഥമിക അന്വേഷണത്തിന് ശേഷം പരിശോധനാമാര്‍ഗത്തിലേക്ക് തിരിയാം.
സ്ത്രീക്ക് തൈറോയ്ഡ്, പ്രാലാക്റ്റിന്‍ മുതലായ ഹോര്‍മോണുകളുടെ അളവ് പരിശോധനയ്ക്ക് സുപ്രധാന പങ്കുണ്ട്. യോനീമാര്‍ഗമുള്ള (ഠഢട) പരിശോധന ആണ് വന്ധ്യതയില്‍ കൂടുതലായി അവലംബിക്കുന്നത്. ഇത്തരം സ്കാനിങ്ങിലൂടെ ഗര്‍ഭാശയത്തിനോ അണ്ഡാശയത്തിനോ തകരാറുണ്ടോ എന്നും, അണ്ഡവളര്‍ച്ചയും, അണ്ഡവിസര്‍ജനവും ശരിയാണോ (ളീഹഹശരൌഹമൃ ൌറ്യ) എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അണ്ഡവിസര്‍ജനത്തിന് ശേഷം 24 മണിക്കുറേ അണ്ഡം ജീവനോടെ ഉണ്ടാകൂ. അതിനാലാണ് ആര്‍ത്തവത്തിന്റെ 10-15 ദിവസംവരെ ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം എന്ന് വിശേഷിപ്പിക്കുന്നത്.
പുരുഷനെ സംബന്ധിച്ചിടത്തോളം ശുക്ളപരിശോധനയാണ് (ടലാലി മിമഹ്യശെ) ആണ് മുഖ്യം. 23 ദിവസം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതെ വേണം ശുക്ളം പരിശോധിക്കാന്‍. ശുക്ളത്തിലെ ബീജത്തിന്റെ എണ്ണം (ുലൃാ രീൌി) 20 മില്ല്യനിലെങ്കിലും കൂടുതലായിരിക്കണം. അതുപോലെ 50% കൂടുതല്‍ ബീജങ്ങള്‍ക്ക് അതിവേഗ ചലനശക്തി ഉണ്ടായിരിക്കണം. നമ്മുടെ സമൂഹത്തില്‍ ഏകദേശം 2025% ദമ്പതികള്‍ വന്ധ്യതയെന്ന വേദനപേറുന്നു. ഇവരില്‍ 2040% പേരില്‍ സ്ത്രീ വന്ധ്യതയും, 40% പേരില്‍ പുരുഷവന്ധ്യതയും 10% പേരില്‍ രണ്ടുകൂട്ടരുടേയും പ്രശ്നങ്ങളും, 10% പേരില്‍ അകാരണമായ വന്ധ്യതയും കാണപ്പെടുന്നുണ്ട്. വളരെയധികം ശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയമായി പുരോഗമിച്ച ഈ മേഖലയില്‍ ധാരാളം പരിശോധനാമാര്‍ഗങ്ങളും, നൂതന ചികിത്സാരീതികളും ലഭ്യമാണ്. ഇവ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുകയും, പാലിക്കുകയും ചെയ്യുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ ഒരു പരിധിവരെ സാധിക്കും എന്ന് ഉറപ്പാണ് .
ഡോ. അനുപമ ആര്
ചീഫ് ഫെര്‍ട്ടിലിറ്റി കണ്‍സള്‍ട്ടന്റ്,
പി ആര് എസ് ഹോസ്പിറ്റല്‍
തിരുവനന്തപുരം