കൊച്ചി: യുവ വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവങ്ങളാണ്.ഇത്, ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിലും മോശപ്പെട്ടത് എന്താണ് സംഭവിക്കാനുള്ളതെന്നു ചോദിച്ച പോലീസ്, ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്നും പറഞ്ഞു. ആക്രമണങ്ങള്‍ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങള്‍. എങ്ങനെ സംരക്ഷിക്കണമെന്ന് പറഞ്ഞുതരേണ്ടത് കോടതിയല്ല. പോലീസിന്റെ കൈയ്യില്‍ തോക്കില്ലായിരുന്നോ എന്നും കോടതി ആരാഞ്ഞു. സംഭവത്തില്‍ പോലീസ് മേധാവിയോട് കോടതി വിശദീകരണം തേടി.
നേരത്തെ, ഡോക്ടര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ കോടതി സ്വമേധയ പരിഗണനയ്ക്ക് എടുക്കുകയായിരുന്നു. ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെയും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെയും ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സര്‍വകലാശാലയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.