തിരുവനന്തപുരം: കൊട്ടാരക്കരയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ വിമർശനം ഉയരുന്നു. കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ ഹൗസ് സര്‍ജനായതിനാല്‍ അനുഭവപരിചയം കുറവായിരുന്നെന്നും ആക്രമണമുണ്ടായപ്പോള്‍ ഡോക്ടര്‍ ഭയന്നുപോയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി അക്രമം നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇനി വനിതാ ഡോക്ടര്‍മാര്‍ ചികിത്സയ്ക്കെത്തുമ്പോള്‍ കരാട്ടെ പഠിച്ചിട്ട് വരണോ എന്ന് മന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തി.