മലപ്പുറം: താനൂരില്‍ അപകടത്തില്‍പെട്ട ബോട്ടില്‍ 37 പേര് ഉണ്ടായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകളെ കുത്തിനിറച്ചു. ബോട്ടിന്റെ ഡെക്കില്പോലും ആളുകളെ കയറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 ദിവസത്തോളം ബോട്ട് അനധികൃത സര്‍വീസ് നടത്തി. 100 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്.
മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന ദിവസത്തിന് മുമ്പ് ബോട്ടില്‍ ജോലി ചെയ്ത മുഴുവന്‍ പേരെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഉദ്യോഗസ്ഥ തലത്തില്‍ എന്തൊക്കെ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരണം. ഇതിനായി പ്രതി നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും. നാസറിന് ഒളിവില്‍ പോകാന്‍ കൂടുതല്‍ പേര് സഹായിച്ചു എന്നാണ് ലഭിച്ച സൂചന. ഒളിവില്‍ പോകാന്‍ സഹായം നല്കിയ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ബോട്ടിന്റെ ഡ്രൈവര്‍ ദിനേശനെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെയും ബോട്ട് ജീവനക്കാരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു. ബോട്ടുടമ നാസറിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.