കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.ഇന്ന് പുലർച്ചെ 3.32ന് 120 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം.അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 116 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനം ഉണ്ടായത്. എൻസിസി ട്വറ്ററിലൂടെയാണ് വിവരം അറിയിച്ചത്.