ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസർ നിർമ്മിച്ച്, മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിൻ്റെ വീഡിയോ സോങ് പുറത്തിറങ്ങി.
നാമൊരുപോലെ നദി പോലെ ‘
പാഞ്ഞൊഴുകുന്നേ ഇനി ദൂരേ
പാതിരയില്ലേ പകലില്ലേ
തേടുകയാണേ അതിരില്ലേ?
എന്ന ഈ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.ഹരിനാരായണൻ രചിച്ച് ഗോപി സുന്ദർ ഈണമിട്ട് വിനീത് ശ്രീനിവാസൻ പാടിയ ഈ ഗാനമാണ് ഈ വീഡിയോയിലേത്.ഒരു ട്രാവൽ മൂഡിലുള്ള ഗാനമാണ് ഇത്. വിഷ്വൽ സിൽ തന്നെ വ്യക്തമാകുന്നു. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരുടെ യാത്രയിലൂടെയാണ് ഈ ഗാനം കടന്നു വരുന്നത്. , ഒരു നദി ഒഴുകുന്നതു പോലെ ഒരേ മനസ്സോടെ സഞ്ചരിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ഒറ്റ സൗഹൃദത്തിൻ്റെ കെട്ടുറപ്പും, ദേശത്തിൻ്റെ പ്രകൃതിയുടെ വർണ്ണനയുമാണ് ഈ ഗാനത്തിൻ്റെ പശ്ചാത്തലം.
പൂർണ്ണമായും ഒരു റോഡ് മൂവിക്ക് ഏറെ അനുയോജ്യമായ ഗാനം.
യുവത്വത്തിൻ്റെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം.കേരളത്തിൽ നിന്നും യു.പി.യിലെ ക്ഷേത്ര നഗരമായ ഖജുരാഹോയിലേക്ക് ഒരു സംഘത്തിൻ്റെ യാത്രയും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഏറെ രസാ കരവും, ഏറെ ത്രില്ലിം ഗോടെയും അവതരിപ്പിക്കുന്നത്. ജോണി ആൻ്റെണി. സോഹൻ സീനുലാൽ, സാദിഖ്, അശോക്, വർഷാവിശ്വനാഥ്, നസീർ ഖാൻ, നേഹാ സക്സേന, എന്നിവരും പ്രധാന താരങ്ങളാണ്.
സേതുവിന്റേതാണ് തിരക്കഥ.ഛായാഗ്രഹണം – പ്രദീപ് നായർ.: എഡിറ്റിംഗ് – ലിജോ പോൾ കലാസംവിധാനം – മോഹൻദാസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ.പ്രൊഡക്ഷൻ കൺട്രോളർ. സിൻ ജോ ഒറ്റത്തെക്കൽ. പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ആശിർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.