മലപ്പുറം: താനൂര്‍ അപകടത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. ഇയാള്‍ക്കെതിരെ ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം ബോട്ടില്‍ വിദഗ്ധ പരിശോധന നടത്തും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വരും ദിവസങ്ങളില്‍ തന്നെ തെളിവെടുപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.