മലപ്പുറം: താനൂർ ഓട്ടുപുറം തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ഇരുപതിലധികം പേർ മരണപ്പെട്ട ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണ്. ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തനത്തിൽ സജീവമായ മന്ത്രിമാരടക്കമുള്ള ജന പ്രതിനിധികൾ, നാട്ടുകാർ, മത്സ്യ തൊഴിലാളികൾ, പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെയെല്ലാം ശ്രമങ്ങൾ വിലമതിക്കുന്നതാണ്. കാന്തപുരം പറഞ്ഞു