കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസറിന്റെ വാഹനം പൊലീസ് പിടികൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും പിടിയിലായത്. നാസര്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനായിട്ടില്ല. അതേസമയം, നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നു. നാസറിനെതിരെ പൊലീസ് നരഹത്യാക്കേസ് എടുത്തിട്ടുണ്ട്.
പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ട് 22 പേരാണ് മരിച്ചത്. തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടായി ഉപയോഗിക്കുകയായിരുന്നു.