കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. മെയ് എട്ട്, 11 തിയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപ്പെട്ട ന്യുനമർദ്ദം, നാളെ (മെയ് 9) തീവ്രന്യൂനമർദ്ദമായും മെയ് പത്തോടെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും.
മെയ് 11 വരെ വടക്ക് പടിഞ്ഞാറു ദിശയിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് സഞ്ചരിച്ചതിന് ശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.