കൊച്ചി; ഇ-കൊമേഴ്സ് സൊല്യൂഷനുകളുടെ മുന്‍നിര ദാതാക്കളായ മൊസാന്ത ടെക്നോളജീസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതിയ സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം മുന്‍പ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്ന മൊസന്ത ടെക്നോളജീസ് ജീവനക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതിനാലുമാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്.
ഇ-കൊമേഴ്സിനായി അത്യാധുനിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സെന്റര്‍ ഓഫ് എക്സ്സെലന്സിന്റെ പുതിയ ഓഫീസ് ഗവേഷണത്തിന്റെയും വികസനത്തിന്റെയും പ്രഭവകേന്ദ്രമാണ്. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ രണ്ട് അത്യാധുനിക ലോകോത്തര ‘വികസന കേന്ദ്രങ്ങളും’ ദുബായില്‍ ഒരു ‘ഗ്ലോബല്‍ കസ്റ്റമര്‍ സക്സസ് സെന്ററും’ ഉള്ള മൊസാന്താ ടെക്നോളജീസിന്റെ നാലാമത്തെ സംരംഭമാണിത്.
അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചറുകളും ലോകോത്തര സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പുതിയ സ്ഥാപനം ഇ-കൊമേഴ്സ് ടെക്നോളജി സൊല്യൂഷനുകള്‍ക്കായുള്ള പുതിയ സെന്റര്‍ ഓഫ് എക്സലന്‍സിന് അനുയോജ്യമായ സ്ഥലമാണ്.
കമ്പനിയുടെ തന്ത്രപരമായ നീക്കമെന്ന നിലയില്‍ പുതിയ സെന്റര്‍ ഓഫ് എക്സലന്‍സ് കൊച്ചിയില്‍ തുറക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നൂതന ഇ-കൊമേഴ്സ് സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഈ ഓഫീസ് പ്രവര്‍ത്തിക്കുമെന്നും” മൊസാന്ത ടെക്നോളജീസിന്റെ സെന്റര്‍ ഹെഡും പ്രൊഡക്ട് ഡയറക്ടറുമായ ആശിഷ് തോമസ് പറഞ്ഞു.