ന്യൂഡൽഹി: ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: “ഈ വർഷത്തെ ആദ്യ സംഭവവും ഒന്നാം സ്ഥാനവും! ലോക ലീഡ് ത്രോ 88.67 മീറ്ററോടെ, @നീരജ്_ചോപ്ര1 ദോഹ ഡയമണ്ട് ലീഗിൽ തിളങ്ങി. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ! മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ആശംസകൾ.”
88.67 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. അതേസമയം ട്രിപ്പിൾ ജംപിൽ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ എൽദോസ് പോളിന് പത്താം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. സൂറിച്ചിലെ സുവർണ നേട്ടം ദോഹയിലും തുടരുകയാണ് നീരജ്. വന്പന്മാർ നിരന്ന പോരാട്ടത്തിൽ ആദ്യ അവസരത്തിൽ തന്നെ ജയിക്കാനുള്ളത് എറിഞ്ഞെടുത്തു. പക്ഷെ ഇത്തവണയും 90 മീറ്ററെന്ന ലക്ഷ്യം തൊടാനായില്ല.
ടോക്കിയോയിൽ വെള്ളി നേടിയ ചെക്ക് താരം യാക്കുബ് 88.63 മീറ്ററോടെ രണ്ടാം സ്ഥാനത്ത്. മുൻലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സന് ഇത്തവണ വെല്ലുവിളിയുയർത്താനായില്ല. 85.88 മീറ്ററോടെയാണ് ആൻഡേഴ്സൻ മൂന്നാമതെത്തിയത്. അതേസമയം ട്രിപ്പിൾ ജംപിൽ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ എൽദോസ് പോളിന് പത്താം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം. ജൂണിൽ ലുസൈൻ ഡയമണ്ട് ലീഗിലാകും നീരജ് ഇനിയിറങ്ങുക.
ലോക അത്ലറ്റിക്സിന്റെ പുതിയ സീസണ് ദോഹ ഡയമണ്ട് ലീഗിന് ഇന്നലെയാണ് സുഹെയിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ തുടക്കമായത്. ഒളിംപിക് , ലോക ചാംപ്യന്മാരുൾപ്പടെ വമ്പന്‍ താരങ്ങൾക്ക് അടുത്ത വര്‍ഷത്തെ പാരിസ് ഒളിംപിക്സിനായി സ്വയം തേച്ചുമിനിക്കാനുള്ള അവസരമാണ് ഡയമണ്ട് ലീഗ്. വര്‍ഷാവസാന കണക്കെടുപ്പില്‍ പ്രകടനങ്ങളില്‍ ആദ്യ എട്ടില്‍ എത്തുന്ന താരങ്ങളാണ് ഡയമണ്ട് ലീഗില്‍ മത്സരിക്കാനെത്തുന്നത്.