ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോൻഷു മേഖലയിലെ ഇഷികാവയിലാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അപകടത്തിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. കെട്ടിടത്തിൽ നിന്ന് വീണയാളാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരവാസ്ഥയിലാണ്. 5.8 തീവ്രതയിൽ രാത്രിയിൽ തുടർ ചലനവുമുണ്ടായി.