മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടുങ്കണ്ടത്തില്‍ നിഷാദിന്റെ
മകള്‍ ഫാത്തിമ നഹ്‌ലയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം. കണ്ടമംഗലം അരിയൂര്‍ റോഡിലാണ് അപകടം നടന്നത്. ബന്ധുക്കൾ വരുന്നത് കണ്ട് റോഡിലേക്കിറങ്ങിയ കുട്ടിയെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഉടന്‍തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തിയ ഉടന്‍ കുട്ടി മരിച്ചു.
















