റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. മരിച്ച രണ്ട് പേർ മലപ്പുറം സ്വദേശികളാണ്. ഗുജറാത്ത്, തമിഴ്നാട് സ്വദേശികളാണ് മരിച്ച മറ്റ് രണ്ട് പേർ.എന്നാൽ രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല. ഇവർ മലയാളികളാണെന്നാണ് കരുന്നതെങ്കിലും സ്ഥിരീകരണമായിട്ടില്ല.
വെള്ളിയാഴ്ച പുലർച്ചെ 1.30 ന് റിയാദിലെ ഖാലിദിയയിലായിരുന്നു സംഭവം നടന്നത്. പമ്പിന് സമീപത്തുള്ള ഇവർ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. പെട്രോൾ പമ്പ് ജീവനക്കാരാണ് മരിച്ച ആറു പേരും. പുതുതായി ജോലിക്കെത്തിയവരായിരുന്നു ഇവർ.