മുംബൈ: ശരദ് പവാര്‍ എന്‍സിപി ദേശീയ അധ്യക്ഷ പദവി ഒഴിയുന്നതോടെ സുപ്രിയ സുലേ എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ സാധ്യത. അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകള്‍ കൂടിയായ സുപ്രിയയെ പാര്‍ട്ടി അധ്യക്ഷയാക്കിയേക്കും. ഇത് സംബന്ധിച്ച് എന്‍സിപിയുടെ നാളെ നടക്കുന്ന നിര്‍ണായക നേതൃയോഗം തീരുമാനമെടുത്തേക്കും. നിലവില്‍ ലോക്സഭാ അംഗമാണ് സുപ്രിയ സുലേ.
ശരദ് പവാറിന്റെ അനന്തരവനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാറിന് സംഘടനാ ചുമതലയും എല്ലാ സംസ്ഥാനങ്ങളുടെയും ചുമതലയും നല്‍കാനുള്ള നിര്‍ദേശവുമാണ് പരിഗണനയിലുള്ളത്. മൂന്നു തവണ ലോക്സഭ എംപിയായ വ്യക്തിയാണ് സുപ്രിയ സുലെ. അതുകൊണ്ടു തന്നെ ദേശീയതലത്തില്‍ സുപ്രിയയ്ക്ക് പാര്‍ട്ടിയെ നയിക്കാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
കഴിഞ്ഞദിവസം മുംബൈയില്‍ ആത്മകഥാ പ്രകാശന ചടങ്ങില്‍ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊതുജീവിതം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.