സെർബിയൻ സ്കൂളിൽ നടന്ന വെടിവയ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ എട്ടു കുട്ടികള്‍ അടക്കം 9പേര് കൊല്ലപ്പെട്ട സംഭവത്തിൽ 14 വയസ്സുള്ള ആൺകുട്ടി അറസ്റ്റിൽ. സെര്‍ബിയന്‍ തലസ്ഥാനം ബെല്‍ഗ്രേഡിലെ ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.
ആറു കുട്ടികള്‍ക്ക് പരിക്കേറ്റു. സ്കൂള്‍ ഗാര്‍ഡും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെര്‍ബിയയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത് വിരളമാണ്. വിദ്യാര്‍ത്ഥി സ്കൂളിലേക്ക് ആയുധവുമായി വരാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ക്ലാസ് റൂമില്‍ അധ്യാപികയ്ക്ക് നേരെ വെടിയുതിര്ത്തിതിന് ശേഷമാണ് കുട്ടി സഹപാഠികള്‍ക്ക് നേരെ വെടിവെച്ചത്.