പപ്പായ, കപ്പളങ്ങ എന്നൊക്കെ അറിയപ്പെടുന്ന രുചികരമായ പഴത്തിനെ മലയാളി മറന്നതുപോലെയാണ്. പ്രത്യേകിച്ച് വളമോ കീടനാശിനിയോ ഒന്നും തന്നെ ആവശ്യമില്ലാതെ വീട്ടുമുറ്റത്ത് നട്ടുവളർത്തി വേഗത്തിൽ ഫലം കായ്ക്കുന്ന ഒന്നാണ് പപ്പായ. പച്ച പപ്പായ കറി വെയ്ക്കാനും പഴം പപ്പായ സൗന്ദര്യ വർദ്ധക വസ്തുവായൊക്കെ നാം ഉപയോഗിക്കുന്നു. എന്നാൽ ഇതിനുള്ളിലെ കുരുവിനെ നമ്മൾ മാറ്റി നിർത്താറാണ് പതിവ്.
നമ്മൾ അറിയാത്ത് അനവധി ഗുണങ്ങളാണ് പപ്പായക്കുരുവിൽ ഒളിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഒരു സ്പൂൺ പപ്പായക്കുരു കഴിച്ചാൽ കരളിസെ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ സഹായിക്കും. പപ്പായക്കുരുവിൽ നിന്ന് ഉണ്ടാകുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനശക്തി വർദ്ധിപ്പിക്കാൻ സഹായകമാണ്. കഴിച്ച ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിച്ച് വയർ ശുദ്ധീകരിക്കും. ആന്റ ബാക്ടീരിയൽ ഗുണങ്ങളറെയുള്ള ഇത് വയറിലെ കൃമിശല്യം ഇല്ലാതെയാക്കാനും സഹായിക്കും.
അർബുദത്തിന് കാരണമായേക്കാവുന്ന കോശങ്ങളുടെ വളർച്ചയെ പപ്പായക്കുരു പ്രതിരോധിക്കുന്നു. പപ്പായ കൃത്യമായി കഴിച്ചാൽ ഭാവിയിൽ അർബുദം പിടിപ്പെടാൻ സാധ്യത കുറവെന്നാണ് പഠനങ്ങൾ പറയുന്നത്. പനിയുള്ള സമയത്ത് പപ്പായയുടെ കുരു കഴിച്ചാൽ രോഗശമനത്തിന് ഉത്തമമാണ്. വൃക്കകളുടെ പരിപാലനത്തിനും പപ്പായക്കുരു സഹായിക്കും. കൊച്ചുകുട്ടികൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രേേമ പപ്പായക്കുരു നൽകാവൂ. ചിലർക്ക് ഇതിനോട് അലർജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.