മുടങ്ങിയ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ (സ്പെഷ്യൽ റിന്യൂവൽ) പുതുക്കുന്നതിനുളള കാലാവധി മെയ് 31 വരെ നീട്ടി. 2000 ജനുവരി ഒന്ന് മുതൽ 2022 ഒക്ടോബർ 31 വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിനുളള കാലാവധി മെയ് 31 വരെ നീട്ടി. രജിസ്ട്രേഷൻ ഐഡന്റിന്റി കാർഡിൽ പുതുക്കേണ്ട മാസം 10/1999 മുതൽ 08/2022 വരെ രേഖപ്പെടുത്തിയവർക്കാണ് പുതുക്കുന്നതിനുള്ള കാലവധി നീട്ടിയത്.
അക്ഷയ കേന്ദ്രത്തിലൂടെയും, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരായും പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാതിരിക്കുകയും നിയമനാധികാരിയിൽ നിന്നും നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവർക്കുംമെഡിക്കൽ ഗ്രൗണ്ടിലും ഉപരി പഠനാർഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി പൂർത്തിയാകാനാവാതെ ജോലിയിൽ നിന്ന് വിടുതൽ ചെയ്ത്/രാജിവച്ചവർക്ക് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും സ്വകാര്യ മേഖലയിൽ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17-ന് ശേഷം വിടുതൽ ചെയ്ത സർട്ടിഫിക്കറ്റുകൾ ലേബർ ഓഫീസർ/ഫാക്ടറി ഇൻസ്പെക്ടർ/ഡി എം ഒ തുടങ്ങിയവർ സാക്ഷ്യപ്പെടുത്തി നൽകിയ സർട്ടിഫിക്കറ്റ് യഥാസമയം ചേർക്കാൻ കഴിയാത്തവർക്കും ആനുകൂല്യം ലഭിക്കും.