മലപ്പുറം:- ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപക ദിനവുമായി ബന്ധപ്പെട്ട സ്ഥാപകദിനവാരാചരണത്തിന് ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കമായി. മൂന്ന് ക്യാമ്പസുകളിലുൾപ്പെടെ ഇരുപത്തിമൂന്ന് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വിവിധ മണ്ഡലങ്ങളിൽ സേവന പ്രവർത്തനങ്ങളും നടന്നു. സ്ഥാപകദിനവുമായി ബന്ധപ്പെട്ട് നേരത്തെ മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ വെച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. മെയ് 4 ന് കൊണ്ടോട്ടി കേന്ദ്രമായി മറ്റൊരു രക്തദാന ക്യാമ്പും സ്ഥാപക ദിനവാരാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കും.
സംസ്ഥാന ജില്ലാ നേതാക്കൾ വ്യത്യസ്ത ക്യാമ്പസുകളിലും – വിവിധ മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയർത്തലിന് നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി തഷ്രീഫ് കെ.പി അരീക്കോട് സുല്ലമുസ്സലാം കോളേജിൽ പതാക ഉയർത്തി. മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് യഥാക്രമം ഏറനാട് മണ്ഡലത്തിലെ കീഴുപറമ്പിലും കൊണ്ടോട്ടി മണ്ഡലത്തിലെ മുണ്ടുമുഴിയിലും പതാക ഉയർത്തി .ജില്ലാ സെക്രട്ടറി ഷബീർ പി.കെ ജില്ലാ ആസ്ഥാനത്തും പതാക ഉയർത്തി.
താനൂർ മണ്ഡലത്തിൽ ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് പൊതു ജനങ്ങൾക്കായി കുടിവെള്ളം സ്ഥാപിച്ചു. ഏറനാട് മണ്ഡലത്തിൽ ഒരു വിദ്യഭ്യാസ സ്ഥാപനത്തിന്റെ ശുചീകരണവും നടന്നു. വരും ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലും സേവന പ്രവർത്തനങ്ങൾ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അറിയിച്ചു.