ലഖ്‌നൗ: വിഡി സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസെടുക്കാന്‍ ലഖ്‌നൗ കോടതിയുടെ ഉത്തരവ്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബരിഷ് കുമാര്‍ ശ്രീവസ്തവയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയില്‍ മഹാരാഷ്ട്രയില്‍ വെച്ച് സവര്‍ക്കര്‍ക്ക് എതിരായി നടത്തിയ പരാമര്‍ശത്തിന് എതിരെയുള്ള പരാതിയിലാണ്, സഫ്ദര്‍ ജംഗ് പൊലീസിനോട് കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സവർക്കർ ബ്രിട്ടീഷുകാരുടെ സേവകൻ ആയിരുന്നെന്നും അവരിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കറെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ കോടതിയിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, മോദി പരാമര്‍ശത്തിന് എതിരായ ക്രിമിനല്‍ മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്തിലെ സൂറത്ത് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചില്ല. ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം കോടതി, വിധി പറയാനായി മാറ്റുകയായിരുന്നു. കേസില്‍ വേനല്‍ അവധിക്ക് ശേഷം വിധി പറയും. ഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും.