ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഏറെ വിവാദമായ ‘കേരള സ്റ്റോറി’ സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്തുവരുത്തി അണിയറപ്രവർത്തകർ. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണു മാറ്റിയത്. കേരളത്തില്‍നിന്ന് 32,000 സ്ത്രീകള്‍ ഐ എസില്‍ ചേര്‍ന്നു എന്ന് അര്‍ഥം വരുന്ന പരാമര്‍ശം വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ തിരുത്തല്‍ വരുത്തിയത്. നിരവധി ഒഴിവാക്കല്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭിമുഖ ഭാഗം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്.