സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും വേണ്ടി കിലെ സിവിൽ സർവീസ് അക്കാദമി ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി/മെയിൽ പരിക്ഷയുടെ കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പത്ത് മാസമാണ് കോഴ്സ് ദൈർഘ്യം. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. താത്പര്യമുള്ളവർ ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ മെയ് 20ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങളും അപേക്ഷ ഫോമും www.kile.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 7907099629, 0471 2479966, 0471-2309012.