ന്യൂഡല്‍ഹി: തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദല്‍മാര്‍ഗം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അറ്റോര്‍ണി ജനറല്‍ ആര് വെങ്കിട്ടരമണി കോടതിയെ അറിയിച്ചു.
തൂക്കിലേറ്റിയുള്ള വധശിക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മാര്‍ച്ച് 21ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ ലഭ്യമാണെങ്കില്‍ കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2017ല്‍ അഭിഭാഷകനായ ഋഷി മല്‍ഹോത്ര തൂക്കിക്കൊലയ്ക്ക് എതിരെ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.