കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്ന് പോലീസിന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തുനിന്നുള്ള രണ്ട് പോലീസ് സംഘങ്ങള്‍ തമിഴ്നാട്ടിലെത്തിയതായാണ് വിവരം.
തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് പോലീസ് പറഞ്ഞു. പ്രതി അരുണിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്തതിനുശേഷം ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ആലോചിക്കും.