‘ശൂന്യതയിൽ നിന്നും മെനത്തൊടുത്ത കഥകൾ’; കക്കുകളി നാടകവും കേരള സ്റ്റോറിയും തടയണമെന്ന് ചെന്നിത്തല

കേരളം ചിന്തിക്കാത്തതും സങ്കൽപ്പിക്കാത്തതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയും കക്കുകളി നാടകവും തടയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം വിതറുന്ന ശക്തികളെ കുറിച്ച് കൃത്യമായ ബോധ്യം സംസ്ഥാനത്തെ ജനതക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും പ്രോത്സാഹിപിക്കുകയും ചെയ്ത പാരമ്പര്യമാണ് എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്. എന്നാൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗ്രം ചെയ്യുക വഴി നാടിന്റെ സൗഹാർദവും ഇതര സമുദായങ്ങൾ തമ്മിലുള്ള ഐക്യവും തകർക്കാനുള്ള ഏതു കോണിൽ നിന്നുള്ള നീക്കത്തെയും കോൺഗ്രസ് എതിർക്കുക തന്നെ ചെയ്യും. ശൂന്യതയിൽ നിന്നും മെനത്തൊടുത്ത കഥകളിലൂടെ കേരളം ചിന്തിക്കാത്ത, സങ്കൽപ്പിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്ന കക്കുകളി നാടകവും കേരള സ്റ്റോറി എന്ന സിനിമയും അവതരിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും തടയുകയാണ് വേണ്ടത്.

Latest News