മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽനിന്നാണ് വീണത്.
പ്രദേശത്തെ കല്യാണമണ്ഡപത്തിന് സമീപത്തുള്ള ഊഞ്ഞാലിൽ നിന്ന് നിയന്ത്രണം നഷ്ടമായി താഴേക്ക് പതിച്ചാണ് കുട്ടി മരിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.