പാരീസ്: കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും കളിച്ചിട്ടും ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് തോൽവി. ലീഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള ലോറിയന്റാണ് നിലവിലെ ചാംപ്യന്മാരെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചത്. 15,39,88 മിനിറ്റുകളിലായിരുന്നു ലോറിയന്റിന്റെ ഗോളുകള്‍. 29-ാം മിനിറ്റില്‍ കിലിയൻ എംബാപ്പെയുടെ വകയായിരുന്നു പിഎസ്ജിയുടെ ആശ്വാസഗോൾ. തോൽവിയോടെ പോയന്റ് പട്ടികയിലെ ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരമാണ് പിഎസ്ജി തുലച്ചത്.
കഴിഞ്ഞ 22 മത്സരങ്ങളില്‍ ലോറിയന്റിന്റെ നാലാം ജയം മാത്രമാണിത്. തോറ്റെങ്കിലും ലീഗില്‍ പി എസ് ജി തന്നെയാണ് ഒന്നാമത്. 20ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചുവപ്പു കാര്‍ഡ് കണ്ട അച്റഫ് ഹാക്കീമി പുറത്തുപോയതിനെത്തുടര്‍ന്ന് 10 പേരുമായാണ് പി എസ് ജി കളിച്ചത്.