സാന്റോ ഡൊമിങോ: അതിർത്തി കാരാർ ലംഘനം കാരണം ചൈനയുമായുള്ള ബന്ധം അസാധാരണ നിലയിലാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. എല്ലാ രാജ്യങ്ങളുമായുമുള്ള ബന്ധം ഇളക്കം തട്ടാതെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ ചൈനയുമായയുള്ള ബന്ധം സുഖകരമെല്ലെന്നും അദ്ദേഹം അറിയിച്ചു.
ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഡൊമിനിക്കൻ റിപ്പബ്ലികിലെത്തിയതായിരുന്നു മന്ത്രി. മേഖലയിലുടനീളമുള്ള പരസ്പരം ബന്ധത്തിലും സഹകരണത്തിലും നാടകീയമായ പുരഗോതി ഇന്ത്യ കണ്ടതായും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും അതിർത്തി കടന്നുള്ള ഭീകരതയുടെ കാര്യത്തിൽ പാകിസ്താൻ ഇതിന് ഒരു അപവാദമായി തുടരുന്നു.
അതിർത്തി പരിപാലനം സംബന്ധിച്ച ഉടമ്പടികൾ ലംഘിച്ച് കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈന വൻതോതിൽ സൈനികരെ വിന്യസിച്ചതിനെയും ആക്രമണാത്മക പെരുമാറ്റത്തെയും ഇന്ത്യ അപലപിക്കുന്നു.
അതിർത്തി ഉടമ്പടികളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയെന്നും അതിർത്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിലവിലുള്ള കരാറുകൾക്ക് അനുസൃതമായി പരിഹരിക്കപ്പെടണമെന്നും കഴിഞ്ഞ ആഴ്ച ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ എങ്ങനെയാണ് ലോകത്തെ സമീപിക്കുന്നതെന്നും ലാറ്റിനമേരിക്കയിൽ ഇടപെടുന്നതെന്നും ജയ്ശങ്കർ വിശദീകരിച്ചു.