ബെംഗളൂരു: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്ന് വന്ന മലയാളികൾ ബംഗളുരു വിമാനത്താവളത്തിൽ കുടുങ്ങി. യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് ഇല്ലെങ്കിൽ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. അതല്ലെങ്കിൽ സ്വന്തം ചിലവിൽ അഞ്ച് ദിവസം ക്വാറന്റീനിൽ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.
25 മലയാളികൾ ആണ് ബെംഗളൂരുവില്‍ കുടുങ്ങിയിരിക്കുന്നത്. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ഇനി ബെംഗളുരുവിൽ ക്വാറന്റീൻ ചെലവ് കൂടി താങ്ങാൻ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി.
അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളിൽ എത്തിയവർ വാക്സിൻ സർട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു