തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് മന്ത്രി പി.രാജീവ്. കെല്‍ട്രോണ്‍ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകള്‍ പൊതുജനമധ്യത്തില്‍ വരും. ഉപകരാര്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ക്യാമറകളുടെ പരിപാലനത്തിനല്ല, സൗകര്യമൊരുക്കാനാണ് 67 കോടി ചെലവിടുന്നതെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്കി.
നേരത്തെ ഉന്നയിച്ച രണ്ട് ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് ഒഴിവാക്കിയത് കാര്യങ്ങൾ ബോധ്യമായതിന്റ അടിസ്ഥാനത്തിലായിരിക്കും എന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഉന്നയിച്ച രണ്ട് ചോദ്യങ്ങളായ ക്യാമറയുടെ വിലയും ബാങ്കിൽ നിന്ന് പണം നേരിട്ട് പിടിച്ചെടുക്കുമെന്ന് ആരോപണവും വി ഡി സതീശൻ ഒഴിവാക്കിയെന്നും കാര്യങ്ങൾ ബോധ്യമായതിന്റ അടിസ്ഥാനത്തിലായിരിക്കും എന്ന് കരുതുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്.
കുറഞ്ഞ വിലയിലുള്ള ക്യാമറകൾ ഉണ്ടെങ്കിൽ ആ കമ്പനികൾ എന്തുകൊണ്ട് ടെൻഡറിൽ പങ്കെടുത്തില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എഎംസി കൊടുത്താൽ പിന്നെ വീണ്ടും 65 കോടി കൊടുക്കുന്നുവെന്ന് ആരോപിക്കുന്നു. നിയമ ലംഘനത്തിന്റെ ഫിസിക്കലായ വിവരങ്ങൾ അടക്കുമ്മള്ളതിനാണ് ആ ചെലവ് വരുന്നത്. ടെൻഡറിൽ പ്രശ്നമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു. കെൽട്രോൺ സുതാര്യമായാണ് കാര്യങ്ങൾ ചെയ്തതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ഉപകരാർ നൽകിയതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിജിത്തിന്റെ ക്ലിഫ് ഹൗസ് ബന്ധം പറയുന്നവർ തന്നെ ഇത് വ്യക്തമാക്കട്ടെ എന്ന് ചെന്നിത്തലയ്ക്കുള്ള മറുപടിയായും മന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.
എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എന്‍സി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തിയിരുന്നു. എ ഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ യുഡിഎഫ് മുന്നോട്ടുവയ്ക്കുകയാണെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.