കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കി മണിരത്നം ചിത്രത്തിൽ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം കൃത്യമായ സ്ക്രീന്‍ സ്പേസും ചേരുന്ന കഥാപാത്രങ്ങളെയുമൊക്കെയായിരുന്നു ലഭിച്ചിരുന്നത്.
വന്‍ സാമ്പത്തിക വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയിട്ടുള്ള പ്രോജക്റ്റ് ആണ്.
ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഏപ്രിൽ 28 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സസ്പെന്‍സ് പുറത്തുവിട്ടിരിക്കുകയാണ് ജയറാം.
ആഴ്വാര്‍കടിയാന്‍ നമ്പിയായി വേറിട്ട ഗെറ്റപ്പിലായിരുന്നു പൊന്നിയിന്‍ സെല്വന് 1 ല്‍ ജയറാം പ്രത്യക്ഷപ്പെട്ടത്. രണ്ടാംഭാഗത്തില്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിലും അദ്ദേഹം എത്തുന്നുണ്ട്.
നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ ആണ് അത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ജയറാം തന്നെയാണ് ഈ മേക്കോവറിന്റെ സ്റ്റില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് മറ്റൊരു കഥാപാത്രമല്ല, മറിച്ച് ആദ്യ ഭാഗത്തിലെ കഥാപാത്രമായ ആഴ്വാര്‍കടിയാന്‍ നമ്പി വേഷം മാറി വരുന്നതാണ്. ഇന്നലെ പുറത്തെത്തിയ ഒരു പ്രൊമോയില്‍ ഇക്കാര്യം വ്യക്തമാണ്.