തൃശൂർ : തൃശ്ശൂരിൽ സ്വകാര്യബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്ക്. ഷൊർണൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് അകമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്സമീപമുള്ള തോട്ടിലേക്ക് മറിഞ്ഞത്.
വൈകിട്ട് അഞ്ചരയോടെ അകമല ശ്രീധർമ്മ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് സ്ത്രീ യാത്രക്കാരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.