ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ 68-ാമത് ഓൺലൈൻ ബാച്ച് ഏപ്രിൽ 25-ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിലെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറും മാസ്റ്റർ ട്രെയിനറുമായ ബാബ അലക്‌സാണ്ടറിന്റെ സാന്നിധ്യത്തിൽ വിജയം കർത്ത(മോട്ടിവേറ്റർ, ട്രെയിനർ ) പരിപാടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടക അധ്യാപകരെ അഭിസംബോധന ചെയ്യുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. 68-ാമത് ബാച്ച് ഫാക്കൾട്ടി ഷീബ പി കെ സ്വാഗതമർപ്പിച്ച പരിപാടിയിൽ ഇവലുവേറ്റർ ബിന്ദു എസ് ആശംസകൾ അറിയിച്ചു.
എൻ സി ഡി സി , ഇന്ത്യയിലെ ഒരു പ്രമുഖ മോണ്ടിസോറി പരിശീലന സ്ഥാപനമാണ്, ഇത് അധ്യാപകർക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ് എൻ സി ഡി സി.
പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് +917510220582 ഈ നമ്പറിൽ ബന്ധപ്പെടാം. വെബ്സൈറ്റ് http://www.ncdconline.org